Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amrit Bharat Express

വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​റി​ലും അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സി​ലും ഇ​നി എ​മ​ര്‍​ജ​ൻ​സി ക്വാ​ട്ട

പ​​​​ര​​​​വൂ​​​​ർ: വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് സ്ലീ​​​​പ്പ​​​​ര്‍ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലും അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലും എ​​​​ല്ലാ​​​ വി​​​​ഭാ​​​​ഗം യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും എ​​​​മ​​​​ര്‍​ജ​​​​ൻ​​​​സി ക്വോ​​​​ട്ട (​വി​​​​ഐ​​​​പി ക്വോട്ട) ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്താ​​​​ൻ റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ക​​​ഴി​​​ഞ്ഞ ​ഒ​​​​മ്പ​​​​തി​​​​ന് രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ സോ​​​​ണ​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​ക​​​​ൾ​​​​ക്കും അ​​​​യ​​​​ച്ച ക​​​​ത്തി​​​​ലാ​​​​ണ് വ​​​​ന്ദേ ഭാ​​​​ര​​​​ത് സ്ലീ​​​​പ്പ​​​​ർ, അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ ഇ​​​​നി​​​മു​​​​ത​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര ക്വോ​​​​ട്ട എ​​​​ല്ലാ​​​​ത്ത​​​​രം യാ​​​​ത്രി​​​​ക​​​​ർ​​​​ക്കും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ സ്ത്രീ​​​​ക​​​​ൾ, മു​​​​തി​​​​ര്‍​ന്ന പൗ​​​​ര​​​​ൻ​​​​മാ​​​​ര്‍, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍, ഡ്യൂ​​​​ട്ടി പാ​​​​സു​​​​കാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ർ​​​ക്കു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​ത്യേ​​​​ക ക്വോ​​​​ട്ട അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. അ​​​​ടി​​​​യ​​​​ന്ത​​​​ര ക്വാ​​​​ട്ട പ്ര​​​​കാ​​​​രം ഏ​​​​ഴോ അ​​​​തി​​​​ല​​​​ധി​​​​ക​​​​മോ സ്ലീ​​​​പ്പ​​​​ർ കോ​​​​ച്ചു​​​​ക​​​​ളു​​​​മാ​​​​യി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന അ​​​​മൃ​​​​ത് ഭാ​​​​ര​​​​ത് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ എ​​​​മ​​​​ര്‍​ജ​​​​ൻ​​​​സി ക്വോ​​​​ട്ട​​​​യി​​​​ൽ 24 സീ​​​​റ്റു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് സ്ലീ​​​​പ്പ​​​​റി​​​​ലെ അ​​​​ടി​​​​യ​​​​ന്ത​​​​ര ക്വാ​​​​ട്ട ആ​​​​ഴ്ച ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും വാ​​​​രാ​​​​ന്ത്യ​​​​ങ്ങ​​​​ളി​​​​ലും വ്യ​​​​ത്യാ​​​​സ​​​​പ്പെ​​​​ടും. വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് സ്ലീ​​​​പ്പ​​​​ർ ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ൽ കോ​​​​ച്ച് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര ക്വാ​​​​ട്ട ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ക്വോ​​​​ട്ട​​​​യി​​​​ലു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം സാ​​​​ധാ​​​​ര​​​​ണ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും വാ​​​​രാ​​​​ന്ത്യ​​​​ങ്ങ​​​​ളി​​​​ലും വ്യ​​​​ത്യാ​​​​സ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കും.

ഫ​​​​സ്റ്റ് എ​​​​സി​​​​യി​​​​ൽ സാ​​​​ധാ​​​​ര​​​​ണ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ല് സീ​​​​റ്റു​​​​ക​​​​ൾ, വാ​​​​രാ​​​​ന്ത്യ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​റു സീ​​​​റ്റു​​​​ക​​​​ൾ, സെ​​​​ക്ക​​​​ൻ​​​​ഡ് എ​​​​സി​​​​യി​​​​ൽ സാ​​​​ധാ​​​​ര​​​​ണ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 20 സീ​​​​റ്റു​​​​ക​​​​ൾ, വാ​​​​രാ​​​​ന്ത്യ​​​​ങ്ങ​​​​ളി​​​​ൽ 30 സീ​​​​റ്റു​​​​ക​​​​ൾ, തേ​​​​ർ​​​​ഡ് എ​​​​സി​​​​യി​​​​ൽ സാ​​​​ധാ​​​​ര​​​​ണ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 24 സീ​​​​റ്റു​​​​ക​​​​ൾ, വാ​​​​രാ​​​​ന്ത്യ​​​​ങ്ങ​​​​ളി​​​​ൽ 42 സീ​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​ടി​​​​യ​​​​ന്ത​​​​ര ക്വോ​​​​ട്ട നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഈ ​​​​ക്വോട്ട​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ർ റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ ബു​​​​ക്കിം​​​​ഗ് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മു​​​​മ്പ്, ഏ​​​​താ​​​​ണ് ആ​​​​ദ്യം വ​​​​രു​​​​ന്ന​​​​ത് എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ റി​​​​സ​​​​ർ​​​​വ് ചെ​​​​യ്യാം.

അ​​​​ടി​​​​യ​​​​ന്ത​​​​ര ക്വോ​​​​ട്ട പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​നി​​​മു​​​​ത​​​​ൽ സോ​​​​ണ​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​ക​​​​ൾ​​​​ക്കും അ​​​​നു​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​കും. മ​​​​റ്റു മെ​​​​യി​​​​ൽ, എ​​​​ക്സ്പ്ര​​​​സ് ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലെ​​​​ന്ന​​​​പോ​​​​ലെ, ഡി​​​​മാ​​​​ൻ​​​​ഡ് പാ​​​​റ്റേ​​​​ണു​​​​ക​​​​ളും സീ​​​​റ്റ് ല​​​​ഭ്യ​​​​ത​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി സോ​​​​ണ​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​ക​​​​ൾ​​​​ക്ക് ഈ ​​​​ട്രെ​​​​യി​​​​നു​​​​ക​​​​ളി​​​​ലെ നി​​​​ശ്ചി​​​​ത അ​​​​ടി​​​​യ​​​​ന്ത​​​​ര ക്വോ​​​​ട്ട ഇ​​​​ട​​​​യ്ക്കി​​​​ടെ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​മെ​​​​ന്നും അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്താ​​​​മെ​​​​ന്നും റെ​​​​യി​​​​ൽ​​​​വേ ബോ​​​​ർ​​​​ഡ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​ണു രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ​​​​ത്തെ വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് സ്ലീ​​​​പ്പ​​​​ർ ട്രെ​​​​യി​​​​ൻ ഗോ​​​ഹ​​​ട്ടി - കോ​​​​ൽ​​​​ക്ക​​​​ത്ത റൂ​​​​ട്ടി​​​​ൽ സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

Latest News

Up